തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് നിർദ്ദേശം.ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്നും അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും ഉന്നതതല യോഗം വിലയിരുത്തി.കൊവിഡ് കേസുകളില്‍ വർദ്ധനവ് നിലവിൽ ഉള്ളത് എറണാകുളം,തിരുവനന്തപുരം ജില്ലകളിലാണ്.
![]()
