കുവൈത്ത്:കുവൈത്തിന്റെ പതിനേഴാമത്തെ അമീര്‍ ആയി ഷെയ്ഖ് മിഷല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ് സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് ദേശീയ അസംബ്ലിയില്‍ സത്യ പ്രതിജ്ഞ ചടങ്ങുകള്‍ക്ക് തുടക്കമായത്. സത്യാപ്രതിജ്ഞക്ക് ശേഷം പാര്‍ലിമെന്റിനെ അഭിസംബോധനം ചെയ്തു.പുതിയ അമീറാണ് കിരീടാവകാശിയെയും നിയമിക്കുക. ഇതിന് ഒരു വർഷം വരെ സമയമുണ്ട്.കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് ഷെയ്ഖ് മിഷാലിനെ കുവൈറ്റ് അമീറായി ക്യാബിനറ്റ് പ്രഖ്യാപിച്ചത്.
![]()
