റിയാദ്:റിയാദ് അൽ ഈമാൻ ഹോസ്പിറ്റലിൽ ന്യൂമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഉത്തർ പ്രദേശ് ലക്നൗ സ്വദേശി മുഹമ്മദ് ലുക്മാൻ (30) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
അവിവാഹിതനായ ഇദ്ദേഹം ഷവാഹിദ് ഇൻഡസ്ട്രിയൽ റോഡ്സ് കമ്പനിയിൽ നാല് വർഷമായി ഡ്രൈവർ ജോലി ചെയ്തു വരുന്നു.
പിതാവ്: ഫാറൂഖ്.മാതാവ്:റബിഅ ബീഗം
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനിയിലെ സഹപ്രവർത്തകൻ രഞ്ജിത്ത് ബാബുവിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ,ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്
![]()
