ന്യൂഡല്‍ഹി:ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇക്കാര്യം അറിയിച്ചത്.ന്യൂഡൽഹി ലീല പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങളെ പറ്റി യൂസഫലി ഒമാൻ സുൽത്താന്‍ വിശധീകരിച്ചു.നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിൽ ഉള്ളത്. സീനിയർ മാനേജ്മെന്റ് ഉൾപ്പെടെ 3,500 ലധികം ഒമാൻ പൗരന്മാരാണ് ലുലു ഗ്രൂപ്പ് ഒമാനിൽ ജോലി ചെയ്യുന്നത്. ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു.
![]()
