ദുബായ്:ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകയെന്ന അപൂർവ നേട്ടം സ്വന്തമാക്കി അബുദാബിയിലെ അഞ്ച് വയസ്സുകാരി അൽഫായ് അൽ മർസൂഖി. കുരുന്നുകൾക്കിടയിലെ സൗഹൃദത്തിന്റെ കഥപറയുന്ന ‘ലോസ്റ്റ് റാബിറ്റ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചാണ് അൽഫായ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. അൽഫായ് ജനിച്ച അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന വ്യത്യസ്തമായ ചടങ്ങിൽ വച്ച് ഈ അപൂർവ നേട്ടം ഗിന്നസ് വേൾഡ് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.നേട്ടം ആഘോഷിക്കാൻ പ്രമുഖ എമിറാത്തി എഴുത്തുകാരും സാംസ്കാരിക നായകരും ബുർജീൽ ആശുപത്രിയിൽ എത്തിയിരുന്നു.എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ഭാരവാഹികൾ,എഴുത്തുകാരി മറിയം നാസർ, ബുർജീൽ ഹോൾഡിങ്സ് ബോർഡ് മെമ്പർ ഒമ്രാൻ അൽഖൂരി എന്നിവർ ചേർന്നാണ് ചടങ്ങിൽ അൽഫായ്ക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്.
![]()
