ദമാം : ബദർ മെഡിക്കൽ ഗ്രൂപ്പിന്റെ എം.ഡി യും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ അഹമ്മദ് പുളിക്കലിന് ഈ വര്‍ഷത്തെ യു.എഫ്.സി ഫാൽക്കൺ അവാർഡ് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അറിയിച്ചു.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ കായിക, സാമൂഹിക രംഗങ്ങളിൽ നല്കുന്ന സമഗ്ര സംഭാവനകൾക്ക് പ്രവാസി കാൽപന്ത് കളി കൂട്ടായ്മയായ അൽകോബാർ യു.എഫ്.സി അഞ്ചു വർഷത്തിലൊരിക്കൽ നൽകുന്ന ആദരവാണിത്.കിഴക്കൻ പ്രവിശ്യയിലെ ആതുര ശുശ്രൂഷാ മേഖലയിൽ നവീന വിപ്ലവത്തിന് നാന്ദി കുറിച്ച വല്യാപ്പുക്ക എന്ന അറിയപ്പെടുന്ന അഹമ്മദ് പുളിക്കൽ നല്ലയൊരു ഫുട്ബോൾ പ്രേമി കൂടെയാണ്,
പ്രമുഖ കായിക നിരീക്ഷകനും ഗ്രന്ഥകാരനുമായ ഡോ.മുഹമ്മദ് അഷ്റഫ് (ജർമനി),മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ തുടങ്ങിയവരടങ്ങുന്ന ജൂറി കമ്മിറ്റിക്ക് ലഭിച്ച നിർദേശങ്ങളിൽ നിന്നാണ് അഹ് മദ് പുളിക്കലിനെ തെരഞ്ഞെടുത്തത്.
ജൂൺ 16 നു ഖാദിസിയ സ്റ്റേഡിയത്തിൽ യു.എഫ്.സി സംഘടിപ്പിച്ച് വരുന്ന ഗാൽപ് ചാമ്പ്യൻസ് കപ്പിന്റെ കലാശപ്പോരാട്ട വേദിയിൽ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും
![]()
