റിയാദ് : ഹൃസ്വ സന്ദര്ശനാര്ഥം റിയാദിൽ എത്തിയ അരീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രെസിഡെന്റ്റ് എ ഡബ്ലിയു അബ്ദുറഹിമാന് മലപ്പുറം ജില്ലാ ഒ ഐ സി സി സ്വീകരണം നൽകി.ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ റിയാദ് മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദിഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു.സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, വൈസ് പ്രസിഡൻ്റ് അമീർ പട്ടണത്ത്, മലപ്പുറം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വഹീദ് വാഴക്കാട്, ജനറൽ സെക്രട്ടറി അൻസാർ വാഴക്കാട്, ജോ. ട്രഷറർ ഷറഫു ചിറ്റൻ, നിർവ്വാഹക സമിതി അംഗം സലീം വാഴക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ സാദിക്ക് വടപുറം നന്ദിയും പറഞ്ഞു.
![]()
