റിയാദ് : അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിൽ ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി, റിയാദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.ബത്ഹയിലെ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ മുഖ്യ പ്രഭാഷണം നടത്തി.അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. സമീർ ന്യൂ ഏജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.അബ്ദുള്ള വല്ലാഞ്ചിറ ( OICC ), ഷാനവാസ് (ന്യൂ ഏജ്), സുരേഷ് കണ്ണപുരം (കേളി), സത്താർ താമ്രത് ( KMCC ), ബാബു (നവോദയ), ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂർ, നാസർ ലെയ്സ്, ഷാരോൺ കലാഭവൻ, സലിം മഠത്തിൽ, മുഹമ്മദ് സാലി, വിനോദ് കൃഷ്ണ, ഷുഹൈബ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
![]()
