പെരുമ്പാവൂർ:പെരുമ്പാവൂരിൽ നവകേരള സദസിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ നാല് കെ എസ യു പ്രവർത്തകർ അറസ്റ്റിൽ. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ജിബിൻ, ദേവകുമാർ, ജെയ്ഡൻ എന്നിവരാണ് അറസ്റ്റിലായത്. ഗുരുതര വകുപ്പുകളായ ഐ.പി.സി. 308, ഐ.പി.സി. 353, ഐ.പി.സി. 283 എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്.അതെ സമയം മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു .ഏറിനൊക്കെ പോയാൽ പിന്നെ അതിന്റേതായ നടപടികൾ പിന്നാലെ വരും.നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല പറഞ്ഞത്. അവർ സംയമനം പാലിക്കുകയാണ്.അതുതന്നെയാണ് വേണ്ടതും. പക്ഷേ, ഏറുകാർക്കെതിരേ സ്വാഭാവിക നടപടികൾ വരുമ്പോൾ പിന്നെ വിലപിച്ചിട്ടു കാര്യമില്ല.നാടിനോടുള്ള വെല്ലുവിളിയാണെന്നതും ഇത്തരക്കാർ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]()
