കോട്ടയം: ലോക്സഭ തെരെഞ്ഞെടുപ്പിന് മുന്‍പ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചു പി.സി ജോര്‍ജിന്റെ ജനപക്ഷം സെക്യുലര്‍. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായിരിക്കും പാർട്ടിക്ക് ഉണ്ടാകുക എന്ന് കേരള ജനപക്ഷം (സെക്യുലർ) സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തീരുമാനമെടുത്തു. വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടിയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.ബി ജെ പി യുമായുള്ള ചർച്ചക്ക് ഇ കെ ഹസ്സൻകുട്ടിയുടെ നേത്ര്യത്വത്തിൽ അഞ്ച് അംഗ സമിതിക്ക് രൂപം കൊടുത്തു
![]()
