ദമാം:ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വന്ന ബീർ മസ്താൻ മുഹമ്മദ് അലി (45) മൃതദേഹമാണ് ഖബറടക്കിയത്.അഞ്ച് മാസമായി ഹഫർ അൽ ബാത്തീൻ കിംഗ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ ആയിരുന്ന അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണപ്പെട്ടത്.
മൃതദേഹം ഹഫറിൽ സംസ്കരിക്കാനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒഐസിസി പ്രഡിഡന്റ് വിബിൻ മറ്റത്ത് പൂർത്തീകരിച്ചു.
മൃതദേഹം മാതാവ് ഫാത്തിമ ബീവി, സഹോദരൻ മുഹമ്മദ് ഇബ്രാഹിം,സഹോദരി ഭർത്താവ് മിൻകാസീം എന്നിവർ ഏറ്റുവാങ്ങി ഹഫറൽ ആൽബത്തീനിൽ ഖബറടക്കി.
ഭാര്യ ബഹിമ ആമിന, മക്കൾ മുഹമ്മദ് അലി, മുഹമ്മദ് ബയ്സ് എന്നിവരാണ്.
![]()
