തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട പറഞു രാഷ്ട്രീയ കേരളവും തലസ്ഥാന നഗരിയും. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കാനത്തിന്റെ മൃതദേഹം എത്തിച്ചത്.നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വിമാനത്താവളത്തില്‍ എത്തിയത്.വിലാപയാത്രയായി മൃതദേഹം പട്ടം പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോയി.
ഉച്ചയ്ക്ക് 2 മണി വരെ സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.
മന്ത്രി ജിആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പട്ടം പിഎസ് സ്മാരകത്തില്‍ എത്തിയിട്ടുണ്ട്.നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്കാരം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു.പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്ന് മൂന്നുമാസത്തെ അവധിയിലായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യാഞ്ജി അര്‍പ്പിച്ചിരുന്നു. സംസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും
![]()
