തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മുതല്‍ കൂടുതല്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പുതുക്കിയ മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്.ശനിയാഴ്ച കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമായിരുന്നു മുന്നറിയിപ്പ്.
![]()
