ദമ്മാം:മുതിർന്ന മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് രചിച്ച “വിശ്വപൗരന് – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ദമ്മാമിൽ ഡോ. ഹുസൈൻ രണ്ടത്താണി നിർവഹിക്കുമെന്ന് സംഘാടകരായ മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 8ന് ( വെള്ളിയാഴ്ച ) രാത്രി 8 മണിക്ക് ദാർ അസ് സിഹ്ഹ ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.8ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് കോഴിക്കോട് വചനം ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ കൃതി.
![]()
