റിയാദ്: ഒ ഐ സി സി ഗ്ലോബൽ,നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട സെൻട്രൽ കൗൺസിൽ അംഗങ്ങൾക്ക് റിയാദ് സെൻട്രൽ കമ്മീറ്റി ,സൗദി നാഷണൽ കമ്മിറ്റി,ഗ്ലോബൽ കമ്മിറ്റി എന്നിവിടങ്ങളിലേക്കുള്ള ഭാരവാഹിത്വം പ്രഖ്യാപിച്ചു.
സുഗതൻ നൂറനാട് (സെൻട്രൽ കമ്മിറ്റി ഖജാൻജി),സെയ്ഫ് കായംകുളം (സെൻട്രൽ കമ്മിറ്റി സെക്രട്ടറി,) സന്തോഷ് വിളയിൽ (സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ്) ,നാഷണൽ കമ്മിറ്റി അംഗമായി ഷാജി സോനയും,ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായി മജീദ് ചിങ്ങോലി, നൗഷാദ് കറ്റാനവും തെരഞ്ഞെടുക്കപ്പെട്ടു. നാഷണൽ ഗ്ലോബൽ കമ്മിറ്റി അംഗങ്ങളെ സൗദി റീജിയണുകളിലെ എല്ലാവരെയും ഒന്നിച്ചാണ് പ്രഖ്യാപിക്കുന്നത്.ഇന്ന് വൈകിട്ട് ബത്ഹയിലെ അപ്പോളോ ഡെമോറ ഓഡിറ്റോറിയത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രെസിഡന്റായി ചുമതല ഏൽക്കുന്ന അബുല്ല വല്ലാഞ്ചിറക്കും മറ്റു ഭാരവാഹികൾക്കും ഒപ്പം ജില്ലയിൽ നിന്നുള്ളവർ ചുമതല ഏൽക്കുമെന്നു ആലപ്പുഴ ജില്ലാ ഒ ഐ സി സി പ്രെസ്ഡെന്റ് ശരത് സ്വാമിനാഥൻ ,സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി ഷബീർ വരിക്കപ്പള്ളി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
