റിയാദ്: മരുഭൂമിയിൽ ഒറ്റപെട്ടവർക്ക് നൽകുന്നതിനായി പുതപ്പുകൾ സമ്മാനിച്ച് റിയാദിലെ കുരുന്നുകൾ. ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സാപ്പ് ഗ്രൂപ്പ് നടത്തുന്ന ബ്ലാന്കെറ്റ് വിതരണത്തിന്റെ മൂന്നാം ഘട്ടത്തിനാണ് ഷിഫയിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ കമ്പിളി പുതപ്പുകൾ സമ്മാനിച്ചത്. ഇവർ സ്വരൂപിച്ച തുകകൊണ്ട് പുതപ്പുകൾ വാങ്ങുകയും വിതരണത്തിനായി സമ്മാനിക്കുകയുമായിരുന്നു. മരുഭൂമിയിൽ ഒറ്റപ്പെട്ട ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ പരിചരിക്കുന്നവർക്കും കൃഷിപ്പണിക്കാർക്കും തണുപ്പിനെ തരണം ചെയ്യുന്നതിന് കഴിഞ്ഞ രണ്ടു വർഷമായി ഈ കൂട്ടായ്മ തണുപ്പ് കാലത്തു കമ്പിളി പുതപ്പുകൾ വിതരണം ചെയ്യുന്നുണ്ട്. കുരുന്നുകളുടെ സ്നേഹ സമ്മാനത്തിൽ ഏറെ സന്തോഷമുള്ളതായി ഭാരവാഹികൾ പറഞ്ഞു.
![]()
