റിയാദ് :കഴിഞ്ഞ മാസം താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മയുടെ ബത്ഹ ഏരിയ പ്രസിഡൻ്റും കൈപ്പമംഗലം മൂന്നുപീടിക സ്വദേശിയുമായ റഫീഖ് അബ്ദുള്ളയെ അനുസ്മരിച്ചുകൊണ്ട് കൂട്ടായ്മ അനുസ്മരണ സമ്മേളനം നടത്തി.
ലുഹ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി.കൂട്ടായ്മയുടെ മിക്ക പ്രവർത്തകരും വിതുമ്പുന്ന മനസ്സോടെ റഫീഖിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.
യോഗത്തിനു രാജു തൃശ്ശൂർ,സോണെറ്റ് കൊടകര,ജിജു വേലായുധൻ,കുമാർ കിള്ളിമംഗലം,ലിനോ മുട്ടത്ത്,രാധാകൃഷ്ണൻ കലവൂർ,അനിൽ മാളിയേക്കൽ,ജമാൽ പൊട്ടിച്ചിറ എന്നിവർ നേതൃത്വം നൽകി.യോഗത്തിൽ ജനറൽ സെക്രട്ടറി സഗീർ അണ്ടാറത്തറ സ്വാഗതവും ജിജു വേലായുധൻ നന്ദിയും അറിയിച്ചു.
![]()
