ദോഹ:ഖത്തർ ഇന്ത്യൻ എംബസ്സിയുടെ പ്രത്യേക കോൺസുലർ ക്യാമ്പ് ഡിസംബർ 8 വെള്ളിയാഴ്ച നടക്കും.രാവിലെ 9 മണി മുതൽ 11 മണി വരെ ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത്ത് സെന്ററിൽ വെച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
പാസ്സ്പോർട്ട്, അറ്റസ്റ്റേഷൻ, തൊഴിൽ സംബന്ധമായ വിഷയങ്ങൾ എന്നീ സേവനങ്ങളാണ് ക്യാമ്പിൽ ലഭ്യമാവുക.
രാവിലെ 8 മണി മുതൽ ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കി നൽകാനുള്ള സംവിധാനവും ക്യാമ്പിൽ ഐ.സി.ബി എഫ് ഇൻഷൂറൻസിൽ ചേരാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
![]()
