കായംകുളം ഗവൺമെൻറ് ഹോസ്പിറ്റൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനത്തിന് സഹായം അഭ്യർത്ഥിച്ച് യുവ ഡോക്ടർ ഷബീർ മുഹമ്മദ്
ഡയാലിസിസ് യൂണിറ്റ് പ്രവർത്തനത്തിന് സഹായം അഭ്യർത്ഥിച്ച് യുവ ഡോക്ടർ ഷബീർ മുഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചത് വൈറലായതോടെ പലരും സഹായം വാഗ്ദാനം ചെയ്തു പോസ്റ്റിനു താഴെ കമന്റ്റ് ആയി വരുന്നു.മധ്യ തിരുവിതാം കൂറിലെ വളരെ പ്രധാനപ്പെട്ട ആശുപത്രിയാണ് കായംകുളം താലൂക് ആശുപത്രി.ഡയാലിസിസ് കിറ്റിന്റെ കുറവ് വളരെ അനുഭപ്പെടുന്നത് കണ്ടിട്ടാണ് അദ്ദേഹം ഇങ്ങനെ ഒരു സഹായ അഭ്യർത്ഥനയുമായി വന്നത്.സംഘടനകൾ അടക്കം പൊതുസമൂഹം മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം
ഡോക്ടർ ഷബീർ മുഹമ്മദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കായംകുളംകാർ വായിക്കാൻ..നിങ്ങളുടെ സഹായം വേണം.
വിഷയം പറയാം.
കായംകുളം മുനിസിപ്പാലിറ്റി കൗൺസിലർമാരോട് ചോദിച്ചാൽ അറിയാം, ഓരോ ദിവസവും എത്ര വൃക്കരോഗികൾ ആണ് ‘കായംകുളം ഗവൺമെൻറ് ഹോസ്പിറ്റലിൽ ഡയാലിസിസ് യൂണിറ്റിൽ ഒരു സ്ലോട്ട് കിട്ടാൻ ശുപാർശ ചെയ്യുമോ?’ എന്ന് ചോദിച്ച് വീട്ടിൽ വരുന്നതെന്ന്.
സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യാൻ, പണയം വെച്ചും കടംവാങ്ങിയും മടുത്തു. ഇനി ഒരു നിവൃത്തിയുമില്ലാതെ വരുമ്പോൾ ആരായാലും ഗവൺമെൻറ് ആശുപത്രിയിൽ സൗജന്യമായി ഡയാലിസിസ് എങ്ങനെയെങ്കിലും കിട്ടിയാൽ മതി എന്ന് ചിന്തിച്ചു പോകും. ഇത്തരം റിക്വസ്റ്റുകൾ നിത്യസംഭവം ആയപ്പോൾ കായംകുളം മുനിസിപ്പാലിറ്റി രണ്ടും കൽപ്പിച്ച് ഒരു തീരുമാനം എടുത്തു. ഡയാലിസിസ് യൂണിറ്റിന്റെ നിലവിലുള്ള കപ്പാസിറ്റി നോക്കേണ്ടതില്ല!
നാലാമതും അഞ്ചാമതും ഒക്കെ ഷിഫ്റ്റ് റൺ ചെയ്യുക! വരുന്ന എല്ലാവർക്കും സ്ലോട്ട് അനുവദിക്കുക! ഏകദേശം 24 മണിക്കൂറും എന്ന നിലയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുക!
സൂപ്രണ്ടും ആശുപത്രി ജീവനക്കാരും ഡയാലിസിസ് ടെക്നിഷ്യൻസും ഒക്കെ സഹകരിച്ചപ്പോൾ ആ പദ്ധതി യാഥാർഥ്യമായി.അങ്ങനെ വെയ്റ്റിംഗ് ലിസ്റ്റ് ഇല്ലാതെ ആയി.
പക്ഷെ, ഡയാലിസിസ് യൂണിറ്റിൽ രോഗികൾ ഇരട്ടിയായി. വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഡയാലിസിസ് സാമഗ്രികൾ തികയാതെയായി. താമസിയാതെ ഇവ തീരും. ദാരിദ്ര്യം അനുഭവിക്കുന്ന രോഗികൾക്ക് ഡയാലിസിസ് കിറ്റ് പണം കൊടുത്തു വാങ്ങേണ്ടി വരുന്നത് പ്രയാസമാണ്. മിക്കവർക്കും രണ്ട് സെറ്റ് ഡയാലിസിസ് കിറ്റ് എങ്കിലും മാസത്തിൽ വേണം.അവരുടെ ഡയാലിസിസ് മുടങ്ങി കൂടാ. ഒരു രോഗിക്ക് മാസത്തിൽ ഒരു കിറ്റെങ്കിലും വാങ്ങി കൊടുക്കാൻ പറ്റിയാൽ ആ ജീവൻ രക്ഷിക്കുന്ന ശ്രമത്തിൽ നമുക്കും ഭാഗഭാക്കാകാം.
89 രോഗികൾക്ക് നാല് മാസത്തേക്ക് 356 കിറ്റ് വേണം.
ആരുണ്ട് സഹായിക്കാൻ?
സംഘടനകൾ.. കൂട്ടായ്മകൾ.. ചാരിറ്റികൾ.. റെസിഡന്റ്സ് അസോസിയേഷൻ.. വിദ്യാർത്ഥികൾ..
![]()
