മനാമ: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ച് കായംകുളം സ്വദേശിനിയായ ബഹ്റൈൻ പ്രവാസിയായ സമീറ റഷീദ്.പാഴ് വസ്തുക്കൾകൊണ്ട് മനോഹരമായ വസ്തുക്കൾ നിർമിച്ചാണ് ഈ ആലപ്പുഴ ജില്ലയിലെ കായംകുളത്തുകാരി അവാർഡ് നേടിയത്.കുട്ടികൾക്കുവേണ്ടി സ്കൂളിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് പ്രജക്ട് വർക്കുകൾ ചെയ്തു തുടങ്ങി കുറച്ചുനാൾ കഴിഞ്ഞാണ് ഇങ്ങനെ ഒരു ആശയ രൂപം കൊണ്ടതായി സമീറ റഷീദ് ജി സി സി ടൈംസ്നോട് പറഞ്ഞു.പ്രോജക്ട് വർക്കുകൾ ചെയ്തു കഴ്ഞ്ഞുള്ള സമയം കാണാൻ ഭംഗിയുള്ള കലാസൃഷ്ടികളിലേക്ക് ആ വിരലുകളും മനസും തിരഞ്ഞപ്പോൾ അനവധി തരത്തിലുള്ള മനോഹരങ്ങളായ കലാസൃഷ്ടികൾ വീടിന്റെ ഷോകേസിൽ ഇടം പിടിച്ചു.
സമൂഹ മാധ്യമങ്ങളിൽ നിറയെ ലൈകും ഫോളവേഴ്സുമുള്ള “:സഫാരി ഹാൻഡിക്രാഫ്റ്റ്” പേജ് വഴി തന്റെ കലാസൃഷ്ടികളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന സമീറ 100 പാഴ്വസ്തുക്കൾ ഉപയോഗിച്ച് 236 കലാസൃഷ്ടികൾ നിർമ്മിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത് .
ബഹറിനിൽ അനവധി എക്സിബിഷനുകൾ സംഘടിപ്പിച്ചു.ബഹ്റൈൻ ടൂറിസം വികസനത്തിന്റെ ഭാഗമായി ചെയ്ത എക്സിബിഷനിൽ ബഹ്റൈൻ ഗവണ്മെന്റിന്റെ ആദരവ് ലഭിച്ചത് മലയാളി സമൂഹത്തിനു കൂടിയുള്ള അംഗീകാരമായി.2019ൽ ബഹ്റൈൻ ഇൻറർനാഷനൽ ഗാർഡൻ ഷോയിൽ പങ്കെടുത്ത് ശൈഖ ഫാത്തിമ ബിൻത് അഹ്മദ് അൽ ഖലീഫ ട്രോഫിയും 2021ൽ നടന്ന എക്സിബിഷനിൽ രണ്ടാം സമ്മാനവും നേടി.സ്കൂളുകൾ,സാമൂഹിക കൂട്ടയമകൾ നടത്തുന്ന ക്യാമ്പുകളിൽ സജീവ സാന്നിധ്യമായി പരിശീലന കളരികളിൽ ക്ളാസ്സുകൾ എടുക്കാറുണ്ട്.കായംകുളം ചെറിയാത്ത് ഹസ്സൻകുഞ്ഞിന്റെയും കുഞ്ഞുമുത്തിന്റെയും മകളായ സമീറ 23 വർഷമായി ബഹ്റൈനിൽ പ്രവാസിയാണ്.ഭർത്താവ് പാറക്കാട്ടു തയ്യിൽ അബ്ദുൾ റഷീദ് ബഹ്റൈനിൽ സഫാരി പെർഫ്യൂം ഷോപ്പ് ഉടമയാണ്.വിദ്യാർത്ഥികളായ സൽമാൻ ഫാർസി, സുൽത്താന റഷീദ്, മുഹമ്മദ് റഷ്ദാൻ എന്നിവർ
![]()
