ദമാം:മൂന്നാമത് ഡബ്ല്യു.എം.എഫ് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രചാരണത്തിന്റെ ഭാഗമായി കൺവെൻഷനും സുവനീർ പ്രകാശനവും സംഘടിപ്പിച്ചു.ദമാം കോർണിഷ് ഓഷ്യാന റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങ് നാഷണൽ,മിഡിലീസ്റ്റ്,ഗ്ലോബൽ നേതാക്കൾ പങ്കെടുത്തു.
2024 ജനുവരിയിൽ തായ്ലന്റ് തലസ്ഥാനമായ ബാങ്കോക്കിൽ നടക്കുന്ന കൺവെൻഷനിൽ ഇന്ത്യയടക്കം 164 രാജ്യങ്ങളിൽ നിന്നും സംഘടനാ പ്രതിനിധികളും നേതാക്കളുമടക്കം നിരവധി പേർ പങ്കെടുക്കും.ദമാം കൗൺസിൽ പ്രസിഡന്റ് നവാസ് ചൂനാടൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രിൻസ് ജോർജ് സ്വാഗതമാശംസിച്ചു.മിഡിലീസ്റ്റ് ആർട്സ് ആന്റ് കൾച്ചറൽ ഫോറം കോർഡിനേറ്റർ ശിഹാബ് കൊയിലാണ്ടി കൗൺസിൽ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
മുഖ്യാതിഥികളായെത്തിയ ഡബ്ല്യു.എം.എഫ് ഗ്ലോബൽ കോർഡിനേറ്റർ പൗലോസ് തേപ്പാല, ഗ്ലോബൽ ഡയറക്ടർ ബോർഡ് പ്രതിനിധി നൗഷാദ് ആലുവ, ഗ്ലോബൽ ഹെൽപ് ഡെസ്ക് ഫെസിലിറ്റേറ്റർ ഡോ.ആനി ലിബു (യു.എസ്.എ), ബഹ്റൈൻ നാഷണൽ പ്രസിഡന്റ് കോശി സാമുവൽ, റിയാദ് കൗൺസിൽ പ്രസിഡന്റ് ഷംനാസ് അയ്യൂബ് എന്നിവർ ആശംസകൾ നേര്ന്ന് സംസാരിച്ചു.
ഗ്ലോബൽ കൺവെൻഷന്റെ ആദ്യ രജിസ്ട്രേഷൻ ഷംനാസ് അയ്യൂബും ആനി ലിബുവും ചേർന്ന് സൗദി നാഷണൽ ട്രഷററും ദമാം എക്സിക്യൂട്ടീവ് അംഗവുമായ വർഗീസ് പെരുമ്പാവൂരിന് നൽകി ഉദ്ഘാടനം ചെയ്തു. മിഡിലീസ്റ്റ് സമ്മേളനത്തിന്റെ ഭാഗമായി അണിയിച്ചൊരുക്കിയ സുവനീർ ‘പ്രചോദനയുടെ’ പ്രകാശനവും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ നടന്നു.
പത്രാധിപ സമിതി അംഗങ്ങളായ ശിഹാബ് കൊയിലാണ്ടി, ചന്ദ്രൻ ഷേണായി എന്നിവർ ചേർന്ന് ഗ്ലോബൽ നേതാക്കളായ പൗലോസ് തേപ്പാലക്കും ആനി ലിബുവിനും സുവനീറിന്റെ പതിപ്പ് നൽകിക്കൊണ്ടായിരുന്നു പ്രകാശനം.മുഖ്യപത്രാധിപ സപ്ന ബി.ജോർജ്, മിഡിലീസ്റ്റ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം,മിഡിലീസ്റ്റ് ജ. സെക്രട്ടറി നസീർ വാവക്കുഞ്ഞ്, മിഡിലീസ്റ്റ് മീറ്റപ്പ് ജനറൽ കൺവീനർ രുഷാര റിജാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രചോദന സുവനീർ കമ്മിറ്റിയുടെ പ്രവർത്തന ങ്ങളെക്കുറിച്ച് ചന്ദ്രൻ ഷേണായി വിശദീകരിച്ചു.
ലോക മലയാളി സമൂഹത്തിന്റെ സാഹിത്യപരവും സാംസ്കാരികപരവുമായ പ്രവർത്തനങ്ങൾക്ക് മിഡിലീസ്റ്റ് മീറ്റപ്പ് സുവനീർ ‘പ്രചോദന’ പോലുള്ള സൃഷ്ടികൾ കരുത്തേകുമെന്ന് അവർ അഭിപ്രായപ്പെട്ടു. പൗലോസ് തേപ്പാല, ആനി ലിബു, കോശി സാമുവൽ, നൗഷാദ്, ശിഹാബ് കൊയിലാണ്ടി, ചന്ദ്രൻ ഷേണായി എന്നിവർക്കുള്ള മെമെന്റോ ദമാം കൗൺസിൽ രക്ഷാധികാരി മുസ്തഫ തലശ്ശേരി, പ്രസിഡന്റ് നവാസ് ചൂനാടൻ, സെക്രട്ടറി പ്രിൻസ് ജോർജ്, ട്രഷറർ ഷാന്റോ ചെറിയാൻ, നാഷനൽ കൗൺസിൽ ട്രഷറർ വർഗീസ് പെരുമ്പാവൂർ എന്നിവർ ചേർന്ന് കൈമാറി.
ശിഹാബ് കൊയിലാണ്ടി, നക്ഷത്ര ചന്ദ്രൻ, ഷാന്റോ ചെറിയാൻ, അമിത ചെറിയാൻ, സിദ്ദീഖ് കായംകുളം എന്നിവരുടെ ഗാനങ്ങളും ഖയസ് ഇസ്മയിലിന്റെ സാക്സോഫോൺ സംഗീതവും ചടങ്ങിന് മാറ്റുകൂട്ടി. ഷബീർ ആക്കോട്, നവാസ് ചൂനാടൻ, ഷാന്റോ ചെറിയാൻ, പ്രിൻസ് ജോർജ്, മുസ്തഫ തലശ്ശേരി, ജയരാജൻ, മൻസൂർ മങ്കട, ഷാഫി, റോണി, സുധീർ ആലുവ, വനിതാ വിംഗ് പ്രസിഡന്റ് സോഫിയ ഷാജഹാൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ബാസിഹാൻ, മിനിമോൾ നവാസ്, തെസ്നി മുസ്തഫ, അമിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നാഷണൽ ട്രഷറർ വർഗീസ് പെരുമ്പാവൂർ നന്ദിയർപ്പിച്ചു.
![]()
