ഇന്ത്യൻ സ്കൂൾ തെരെഞ്ഞെടുപ്പ് ,ശക്തമായ ത്രികോണ മത്സരം,സ്ഥാനാർത്ഥികളുടെ മുഖാമുഖ സംവാദം നാളെ
റിപ്പോർട്ട് : ബഷീർ അമ്പലായി,ബഹ്റൈൻ
മനാമ:ഏറെ വർഷങ്ങൾക്ക് ശേഷം ശക്തമായ പ്രചാരണമാണ് ഇന്ത്യൻ സ്കൂൾ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്നത്.മലയാളികൾ ഭൂരിപക്ഷമുള്ള ഇന്ത്യൻ സ്കൂൾ പേരന്റ്സ് ഫോറം,പ്രോഗ്രസ്സിവ് പേരന്റ്സ് അലയൻറ്സ്,യൂണൈറ്റഡ് പേരന്റ്സ് പാനൽ എന്നി മൂന്നു പാനലുകളാണ് വാശിയേറിയ മത്സര രംഗത്തുള്ളത്.ഏഴു പേരടങ്ങുന്ന ഭരണ സമിതിയിലേക്ക് ഇതുവരെ കാണാത്ത വെറും വാശിയും നിറഞ്ഞ പ്രചാരണമാണ് നടക്കുന്നത്.ഡിസംബർ 8 നാണു തെരെഞ്ഞെടുപ്പ്.
ബി കെ എസ് എഫ് ന്റെ നേതൃത്വത്തിൽ മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളെയും രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് മുഖാമുഖ സംവാദ പരിപാടി നടത്തുന്നു.
മനാമ ഗോൾഡ് സിറ്റി ബിൽഡിങ്ങിലെ കെ സിറ്റി ഗ്രൂപ്പിന്റെ ആറാമത്തെ നിലയിലുള്ള ഹാളിൽ വെച്ച് ഡിസംബർ 1 വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് ആശയ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.
![]()
