മനാമ: പാലസ്തീനിൽ നടന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, വംശഹത്യയും അധിനിവേശവും ആയിരുന്നുവെന്ന് ബെന്നി ബഹനാന് എംപി. ഒ ഐ സി സി യുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബെന്നി ബഹന്നാൻ.
എല്ലാ കാലഘട്ടത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാട് വംശഹത്യക്കും അധിനിവേശത്തിനും എതിരായിരുന്നു.അതുകൊണ്ട് നമ്മൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് നമ്മുടെ പാരമ്പര്യത്തിൽ നിന്നുകൊണ്ട്,നമ്മുടെ കാഴ്ചപ്പാടിൽ നിന്ന് ഉടലെടുക്കുന്ന ഒരു വികാരമാണ് പാലസ്തീന് പിന്തുണ കൊടുക്കുന്നത്.വൈവിദ്ധ്യത്തിന്റെ സമന്യയമാണ് ജനാധിപത്യം എന്നും,അതാണ് മാനവ സംസ്കാരത്തിന്റെ മഹാ മകുടം എന്നതും ലോകത്തെ പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ബെന്നി ബഹന്നാൻ എംപി അഭിപ്രായപെട്ടു.
ഒ ഐ സി സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി,ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജൈഫർ മദനി,ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, കെ എം സി സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ഐ വൈ സി ഇന്റർനാഷണൽ ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി സെക്രട്ടറി മനു മാത്യു എന്നിവർ പ്രസംഗിച്ചു.
ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, ഷാജി സാമൂവൽ, മോഹൻ കുമാർ നൂറനാട്, നിസ്സാം തൊടിയൂർ, സുനിൽ ചെറിയാൻ, ഷമീം കെ സി, ജാലിസ് കെ കെ, സൽമാനുൽ ഫാരിസ് ജലീൽ മുല്ലപ്പള്ളി, സിജു ആനിക്കാട്,അലക്സ് മഠത്തിൽ, ജോജി ജോസഫ് കൊട്ടിയം, സന്തോഷ് കുമാർ,ഷാജി പൊഴിയൂർ,വില്യം ജോൺ,ബൈജു ചെന്നിത്തല,ഷിബു ബഷീർ, അൻസൽ കൊച്ചൂടി,രഞ്ജിത്ത് പടവൻ,ശ്രീജിത്ത് പാനായി,പ്രദീപ് പി. കെ, ജോണി താമരശ്ശേരി,സുരേഷ് പുണ്ടൂർ,വിനോദ് ദാനിയേൽ, മുനീർ യൂ,സാമൂവൽ മാത്യു,ഷീജ നടരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
