റിയാദ്: കായംകുളം പ്രവാസി അസോസിയേഷന് (കൃപ) ചെയര്‍മാനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന സത്താര്‍ കായംകുളത്തിന്റെ വേര്‍പാടില്‍ കൃപയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേര്‍ന്നു. സുലൈമാനിയ മലാസ് റെസ്റ്റാറ്റാന്റില്‍ നടന്ന യോഗത്തില്‍ കൃപ അംഗങ്ങളും റിയാദിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഓര്‍മ്മകള്‍ പങ്കുവെച്ചു. ഷിബു ഉസ്മാന്റെ ആമുഖ പ്രഭാഷണത്തോടു കൂടി തുടങ്ങിയ അനുസ്മരണയോഗത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശേരി അധ്യക്ഷത വഹിച്ചു.ശിഹാബ് കൊട്ടുകാട്, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് പുഷ്പരാജ്,റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം ഭാരവാഹി ഷംനാദ് കരുനാഗപ്പള്ളി,കൃപ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്ഷോര്‍,ട്രഷറര്‍ അഷറഫ് തകഴി,വിവിധ സംഘടനകളെ പ്രധീനിധീകരിച്ച് സലിം കളക്കര(ഒ ഐ സി സി),അബ്ദുള്ള വല്ലാഞ്ചിറ(ഒ ഐ സി സി),സെബിന് ഇക്ബാല്‍(കേളി),സുധീര്‍ കുമ്മിള്‍(നവോദയ),സനൂപ് പയ്യന്നൂര്‍(പയ്യന്നൂർ സൗഹൃദ വേദി),ഡോ ജയചന്ദ്രന്,മാധ്യമ പ്രവർത്തകരായ വി ജെ നസ്റുദ്ദിന്,ജയന് കൊടുങ്ങല്ലൂര്‍,സുലൈമാന്‍ വിഴിഞ്ഞം,എഴുത്തുകാരി നിഖില സമീര്‍,മൈമൂന അബ്ബാസ്,ഫൈസല്‍ പുനൂര്‍(എം ഇ എസ്), വിജയന് നെയ്യാറ്റിന്‍കര(ഫോർക),സുരേഷ് ശങ്കര്‍(പി എം എഫ് ),ബഷീര്‍ സാപ്റ്റ്കോ(കെ ഡി പി എ ), മുനീര്‍ ഷാ കരുനാഗപ്പള്ളി,റാഫി പാങ്ങോട്(ജി എം എഫ്) ,ജലീല്‍ ആലപ്പുഴ,നാസര്‍ ലെയ്സ്(യവനിക), മജീദ് മൈത്രി(മൈത്രി കരുനാഗപ്പള്ളി),കബീര്‍ പട്ടാമ്പി(പാലക്കാട് പ്രവാസി അസോസിയേഷൻ), റഹ്മാന് മുനമ്പത്ത്(എം കെ ഫുഡ്സ്,നിഹാസ് പാനൂര്‍,സലിം അര്‍ത്തിയില്‍, അഫ്സല് കായംകുളം,ഷാജി മഠത്തില്‍(ജി എം എഫ് ),സാബു പത്തടി(എസ് എം എസ്),അഷറഫ് ബാലുശ്ശേരി(സേഫ് വേ),ഖമറുദ്ദിന് താമരകുളം(താമരക്കുളം അസോസിയേഷൻ),ഹാഷിം ആലപ്പുഴ(ഇവാ), ശരത് സ്വാമിനാഥന്(ഇവ),ബിനോയ് കൊട്ടാരക്കര(കൊട്ടാരക്കര പ്രവാസി അസോസിയേഷൻ),സക്കീര്‍ കരുനാഗപ്പള്ളി(നന്മ കരുനാഗപ്പള്ളി),നാസര്‍ വണ്ടൂര്‍,സത്താര്‍ ഓച്ചിറ എന്നിവര്‍ സത്താര്‍ കായംകുളത്തിനെ അനുസ്മരിച്ചു.
കൃപ ഭാരവാഹികളായ സൈഫ് കായംകുളം, ഷബീര്‍ വരിക്കപ്പള്ളി, പി കെ ഷാജി, വര്‍ഗീസ്, അറഫാത്ത്, സമീര്‍ റോയ്ബെക്, ഷംസ് വടക്കേത്തലക്കല്‍, ഫസല്‍,രഞ്ജിത്ത്,ഷാജഹാൻ മജീദ്,താജ് ഷറഫ് എന്നിവർ നേതൃത്വം നല്കി.
![]()
