മക്ക:പ്രവാസലോകത്തു ഏറെ പ്രിയങ്കരനായിരുന്ന ഓ ഐ സി സി സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ ഒ ഐ സി സി മക്ക കമ്മറ്റി അനുശോചനം രേഖപെടുത്തി. സൗദിയിലെയും മറ്റു പ്രവാസികളുടെയും ഇടയിലെ അനുകരണീയ മാതൃക ആയിരുന്നു.ഏതൊരാളുടെ പ്രശ്നത്തിലും ഇടപെട്ട് അവർക്കു അവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുന്നതിൽ സത്താർ കായംകുളം കാണിച്ചിട്ടുള്ള ജാഗ്രതയും ഉത്തരവാദിത്വ ബോധവും വരും തല മുറക്ക് ഒരു മാതൃക ആയിരിക്കുമെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.കോൺഗ്രസ് പ്രസ്ഥാനത്തിന് പ്രവാസിലോകത്തു ഒരു തീരാ നഷ്ടം ആയിരിക്കും തൂവെള്ള ഖദറിൽ എന്നും നിറഞ്ഞ പുഞ്ചിരിയോടെ മാത്രം കാണപ്പെട്ട പ്രിയപ്പെട്ട നേതാവ് എന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.അസീസിയ പാനൂർ ഹോട്ടലിൽ കൂടിയ എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ ഉൽഘടനം ചെയ്തു.ഹബീബ് കോഴിക്കോട്,റയിഫ് കണ്ണൂർ,നൈസാം തോപ്പിൽ, നൗഷാദ് എടക്കര,ഷെബീർ ചേളന്നൂർ തുടങ്ങിയവർ സംസാരിച്ചു.സലിം കണ്ണനാകുഴി സ്വാഗതം ആശംസിച്ചു.മുജീബ് കീഴിശ്ശേരി നന്ദിയും പറഞ്ഞു
![]()
