റിയാദ് :റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോർക്കയുടെ ചെയർമാനും ഷിഫാ വെൽഫെയർ അസോസിയേഷന്റെ ഒട്ടു മിക്ക പൊതുവേദികളിലും നിറസാന്നിധ്യവുമായിരുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ തലങ്ങളിൽ മലയാളികളുടെ മനസ്സിൽ മറക്കാനാകാതെ ഇടം പിടിച്ച സൽസ്വഭാവിയും മഹത് വ്യക്തിത്വത്തിന്റെ ഉടമയുമായ സത്താർ കായംകുളത്തിന് വേർപാടിൽ അനുശോചനം അർപ്പിച്ചു ഷിഫാ വെൽഫെയർ അസോസിയേഷൻ യോഗം സംഘടിപ്പിച്ചു.ശിഫാ റഹ്മാനിയ ആഡിറ്റോറിയത്തിൽ ഒത്തുചേർന്ന യോഗത്തിൽ അജിത് കുമാർ കടക്കൽ ആമുഖപ്രസംഗ നടത്തി.അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷത വഹിച്ചു.
ഗഫൂർ കൊയിലാണ്ടി,സിനാൻ ബാബു,തുളസി കൊട്ടാരക്കര,ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട ഇബ്രാഹിം പട്ടാമ്പി,ഷമീർ ആലപ്പുഴ,ജലീൽ അമ്പലപ്പുഴ,സുലൈമാൻ മണ്ണാർക്കാട്,സാദിഖ് കുളപ്പാടം,സിദ്ദീഖ് മഞ്ചേരി,നാസർ കൊട്ടുകാട്,മനാഫ് കാലിക്കറ്റ്,വിജയൻ നെയ്യാറ്റിൻകര,നാസർ ലൈസ്,മണിലാൽ കൊല്ലം,ഹമീദ് മഞ്ചേരി,സയ്യിദ് സഹൽ,ഫറൂഖ് സജി,സിയാൻ കണ്ടം സയ്യിദ് കിളിയങ്ങാട്,അജ്മൽ പട്ടാമ്പി,സലീംകോട്ടപ്പുറം ഉമർ വള്ളക്കടവ്,അഖിൽ കായംകുളം എന്നിവർ സംസാരിച്ചു
![]()
