ദുബായ് :വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ മൂന്നാമത് പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് ജനുവരി 21 മുതൽ 23 വരെ നടക്കും.കോഫി പ്രേമികൾക്കായി ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ DXB ലൈവാണ് പ്രദർശനം ഒരുക്കുന്നത്.
മേളയിലെത്തുന്നവർക്ക് വൈവിധ്യമാർന്ന രുചികളിലുള്ള കോഫികൾ ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാപ്പി കർഷകർ, നിർമ്മാണ കമ്പനികൾ, വിതരണക്കാർ, വ്യാപാരികൾ, ചില്ലറ വില്പനക്കാർ തുടങ്ങിയവരെ ഒരുമിച്ച് ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
![]()
