ജിദ്ദ: നിസാമുദീൻ നാടൻ വീട്ടിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഗദ്യങ്ങളുടെ സമാഹാരമായ “നാടൻ വീടനും നാട്ടുണർത്തും” എന്ന പുസ്തകം ജിദ്ദയിലും പ്രകാശനം ചെയ്തു.
ജിദ്ദയിലെ കറ്റാനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചു.
നിസാമുദീന്റെ രചനകളുടെ സവിശേഷതകളായ ഗ്രാമ്യ ഭാഷ, ഇതിവൃത്തങ്ങളുടെ പൊരുളുകൾ, കഥയ്ക്കും കവിതയ്ക്കുമൊപ്പം എത്തുന്ന ഗദ്യസാഹിത്യം എന്നിവയാൽ ഉത്കൃഷ്ടമെന്ന് പുസ്തകാവതരണം നിർവ്വഹിച്ച നസീർ വാവാക്കുഞ്ഞ് അഭിപ്രായപ്പെട്ടു.
കറ്റാനം കൂട്ടായ്മ പ്രസിഡണ്ട് സക്കരിയാ സക്കീർ ഹുസയിൻ തങ്ങൾ അധ്യക്ഷത വഹിച്ചു. റഷീദ് ഇലങ്കത്തിൽ സ്വാഗതവും ഹുസൈൻ ഫൈസി ആമുഖ പ്രാർത്ഥനയും ലത്തീഫ് മുസ്ലിയാർ കാപ്പിൽ നന്ദിയും രേഖപ്പെടുത്തി. സാംസ്കാരിക പ്രവർത്തകൻ ഷാജു ഷമീം ചാരുമൂട്,
അംന സക്കീർ എന്നിവർ ആശംസയും നിർവ്വഹിച്ചു.
നിസാമുദീൻ നാടൻ വീടന്റെ രചനകളിലൂടെ വരും തലമുറകൾക്കായി നാട്ടു ചരിതത്തിന്റെ രേഖപ്പെടുത്തലുകൾക്കുള്ള ആദരവായി കറ്റാനം കൂട്ടായ്മയുടെ പ്രശംസാ ഫലകം നൽകി.
ഷുക്കൂർ കാപ്പിൽ , നൗഷാദ് ഓച്ചിറ, മസൂദ് കറ്റാനം, ഷഫീഖ് കാപ്പിൽ, യഹ്യ കണ്ണനാകുഴി , അൻവർ ആറാട്ടുപുഴ , ഷാജഹാൻ ഓച്ചിറ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
തന്റെ രചനകൾക്ക് നാടും നാട്ടുകാരും നാടിന്റെ ഫിലോസഫികളും തന്നെയാണ് പ്രചോദനമേകിയതെന്നും കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മറുപടി പ്രസംഗത്തിൽ ഗ്രന്ഥകാരൻ നിസാമുദീൻ പറഞ്ഞു.പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സജീദ് ഖാൻ പനവേലിയും പ്രസാധകർ കോഴിക്കോട് ലിപി പബ്ലിക്കേഷൻസുമാണ്
![]()
