കായംകുളം : ഒ ഐ സി സി നേതാവ് സത്താർ കായംകുളത്തിന്റെ അനുശോചന യോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ് എരുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപള്ളി അധ്യക്ഷത വഹിച്ചു. അനുശോചന യോഗത്തിൽ
കോൺഗ്രസ് നേതാക്കളായ ഇ.സമീർ, യു മുഹമ്മദ്, വി.ഷുക്കൂർ, സിഎ സാദിഖ്, വള്ളിയിൽ റസാക്ക്,വിശാഖ് പത്തിയൂർ, കാവിൽ നിസാം,ഹാഷിർ പുത്തൻകണ്ടം ഒ ഐ സി സി യുടെ നേതാക്കളായ അഷ്റഫ് വടക്കേവിള, അയ്യൂബ് ഖാൻ, മാധ്യമ പ്രവർത്തകൻ നാസർ കാരന്തൂർ, ജബ്ബാർ മൈനാഗപ്പള്ളി, ജബ്ബാർ മഹാത്മാ കോളേജ്, കെ എം സി സി നേതാക്കളായ മൊയ്തീൻ കോയ, തെന്നല കോയക്കുട്ടി, സിപിഎം നേതാവ് ഷാഫി ചെമ്പകപ്പള്ളി, എരുവ മുസ്ലിം ജമാഅത്ത് സെക്രട്ടറി സി എ മുഹമ്മദ് ജിഫ്രി, കോൺഗ്രസ് പ്രാദേശിക നേതാക്കളായ അഷ്റഫ് പാലാനിയിൽ, സക്കീർ ഹുസൈൻ കണിയാംപറമ്പിൽ, സക്കീർ ഹുസൈൻ കൊല്ലം പറമ്പിൽ, സാദിക്ക് ചെമ്പകപള്ളി, അൻസർ കോട്ടപ്പുറം, വള്ളിയിൽ ഹുസൈൻ, സഹീർ എരുവ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
![]()
