റിയാദ് : റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവും റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ ചെയർമാനും മലയാളി സമൂഹിക സംസ്കാരിക പ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട സത്താർ കായംകുളത്തിന്റെ അകാല വേർപാടിൽ അംഗസംഘടനകളുടെയും റിയാദ് പൊതുസമുഹത്തിന്റെയും അനുശോചന യോഗം ബത്തയിലെ ഡി പാലസ് ഹോട്ടലിൽ വെച്ച് ഫോർക്ക സംഘടിപ്പിച്ചു.
ജനറൽ കൺവീനർ ഉമ്മർ മുക്കം ആമുഖ പ്രസംഗം നടത്തി.
റിയാദിലെ സംസ്ക്കാരിക സമൂഹിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖർ ശിഹാബ് കൊട്ട്കാട്, അബ്ദുള്ള വല്ലാച്ചറ (ഒ ഐ സി സി) സെൻഡ്രൽ കമ്മിറ്റി സെക്രട്ടറി), മൈമൂന അബ്ബാസ് (ഹെഡ്മിസ്ട്രി റിയാദ് ഇന്ത്യൻ എംബസി ഗേൾസ് സ്കൂൾ), ഷംനാദ് കരുനാഗപള്ളി (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), സൗദി കലാകാരൻ ഹാഷിം ഹബ്ബാസ്, അഡ്വ. ഷമീർ കുന്നമംഗലം (ജീവകാരുണ്യ പ്രവർത്തകൻ), സി പി മുസ്തഫ (കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്), അഷ്റഫ് വേങ്ങാട് (കെഎംസിസി നാഷണൽ കമ്മിറ്റി) നവാസ് വെള്ളിമാടുകുന്ന് (ഒ ഐ സി സി സെൻട്രൽ കമ്മിറ്റി ട്രഷറർ), ഇബ്രാഹിം സുബ്ഹാൻ, ഡോ.ജയചന്ദ്രൻ, ജോസഫ് അതിരിക്കൽ, ഷിബു ഉസ്മാൻ, അഡ്വ.ജലീൽ (റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ) ജയൻ കൊടുങ്ങലൂർ, നിഹ്മത്തുള്ള, നസറുദ്ദീൻ വി ജെ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), സുധീർ കൂമ്മിൽ (നവോദയ റിയാദ് ) എന്നിവർ അനുശോചിച്ചു.
ഫോർക്ക ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, ഗഫൂർ കൊയിലാണ്ടി, സനൂബ് പയ്യനൂർ, ഫൈസൽ വടകര, ബഷീർ ചേലാമ്പ്ര,, മജീദ് റിമാൽ എന്നിവർ ചെയർമാന്റെ കഴിഞ്ഞ കാല ഓർമ്മകൾ പങ്ക് വെച്ച് സംസാരിച്ച് അനുശോചനം രേഖപ്പെടുത്തി.
അംഗസംഘടനയിൽ നിന്നും ബഷീർ വണ്ടൂർ (വണ്ടൂർ കൂട്ടായ്മ) രാജൻ, അലക്സ് കൊട്ടാരക്കര (കൊട്ടാരക്കര അസോസിയേഷൻ) ഷാജി (പ്രസിഡന്റ് കൊച്ചികൂട്ടായ്മ), തൊമ്മിച്ചൻ (കുട്ടനാട് അസോസിയേഷൻ), സൈഫ് കൂട്ടിങ്കൽ (കായംകുളം പ്രവാസി അസോസിയേഷൻ ), അഷ്റഫ് മേച്ചേരി മാസ് റിയാദ് ),നിഹാസ് പാനൂർ, മുസ്തഫ കൊണ്ടോട്ടി, നിസ്സാർ പള്ളികശ്ശേരി, റഫീഖ് ഹസ്സൻ, അസ്ലം പാലത്ത് (സാമൂഹിക പ്രവർത്തകൻ ), സഫീർ വണ്ടൂർ (വണ്ടൂർ അസോസിയേഷൻ), റഫീഖ് (തലശ്ശേരി അസോസിയേഷൻ), മുജീബ് കായംക്കുളം, സലിം ചാക്കുവള്ളി, ഹർഷാദ് എം ടി, നിസാർ മൈത്രി, മജീദ് മൈത്രി, സാജിദ് അലി (റീച് ചേന്നമംഗ്ലൂർ), മഷ്ഹൂദ് ടിക്കെ, ഫൈസൽ നെല്ലിക്കപ്പറമ്പ് എന്നിവർ അനുശോചനമറിയിച്ചു സംസാരിച്ചു.
![]()
