ഒമാൻ : ഒമാന്റെ അമ്പതിമൂന്നാമത് ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. പ്രവാസികൾ ഉൾപ്പെടെ 166 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു.
വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലിൽ കഴിയുന്ന തടവുകാരാണ് 166 പേരും.ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
![]()
