കോട്ടയം :ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി ഫൈഹ മോൾ മരണപ്പെട്ട രണ്ടാം നാൾ ശിശു ദിനത്തിൽ മോൾ സ്കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കണ്ണുനനഞ്ഞു പ്രേക്ഷകർ കണ്ടത്.ശുചിത്വത്തെ പറ്റിയാണ് ഫൈഹ മോളുടെ പ്രസംഗ വിഡിയോയിലുള്ളത്.
“ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇതിനായി കൈകൾ കോർക്കാം”- ഫൈഹ മോൾ പ്രസംഗ വിഡിയോയിൽ ഒരു തെറ്റും കൂടാതെ മിടുക്കിയായി നിന്ന് പറയുന്നു.
ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. കുട്ടിയെ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി.യഥാസമയം ചികിത്സ ലഭിക്കാതിരുന്നത് കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടു.പ്രായ പൂർത്തിയാത്ത വിദ്യാര്ഥിയെയുടെ രക്ഷകര്താക്കളുടെയും ബൈക്ക് ഉടമയുടെയും പേരിൽ പോലീസ് കേസ് എടുത്തു.വിവാഹ സത്കാരത്തിന് ശേഷം മടങ്ങവെ ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.കുടുംബം നോക്കി നിൽക്കെയാണ് അമിത വേഗത്തിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചു തെറുപ്പിച്ചത്.
ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക്ക് സ്കൂൾ എൽ കെ ജി വിദ്യാർത്ഥിനിയായിരുന്നു.
![]()
