റിയാദ്: അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിട്ടിരുന്ന റിയാദ് മൃഗശാല തുറന്നു. നവീകരിച്ച മൃഗശാല ഞായറാഴ്ച്ചയാണ് വീണ്ടും തുറന്നത്. മൃഗശാല തുറന്നതറിഞ്ഞു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് ഇവിടം ദിനവും സന്ദർശിക്കുന്നത്. റിയാദ് സീസന്റെ ഭാഗമായി വിവിധ പരിപാടികളോടെയാണ് മൃഗ ശാല തുറന്നത്. ഇപ്പോൾ ഇതിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. തിരക്ക് ഒഴിവാക്കുന്നതിനായി വെബ്ബൂക് എന്ന ആപ്പ്ളിക്കേഷൻ വഴിയോ webook.com എന്ന സൈറ്റിലൂടെയോ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മൃഗശാല അധികൃതർ പറഞ്ഞു. പ്രവേശനം സൗജന്യമായത് കാരണം അടുത്തയാഴ്ച്ചവരെയുള്ള ബുക്കിങ് പൂർത്തിയായതായും ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
