ഹായിൽ: പ്രവാസി വായനാ പ്രചരണ ക്യാമ്പയിൻ്റെ ഭാഗമായി വായനയും എഴുത്തും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഐ സി എഫ് ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ സാമുഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് സാംസ്കാരിക കൂട്ടം എന്ന പേരിൽ ടേബിൽ ടോക്ക് ചർച്ച സംഗമം സംഘടിപ്പിച്ചു.
അൽഹബിബ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സെൻട്രൽ പ്രസിഡന്റ് ബഷീർ സഅദി കിന്നിംഗർ അദ്യക്ഷത വഹിച്ചു
.മദീന പ്രൊവിൻസ് പ്രതിനിധി ഹമീദ് സഖാഫി കാടാച്ചിറ വിഷയാവതരണം നടത്തി. ചാൻസ അബ്ദുൽ റഹ്മാൻ, നിസാം അൽ ഹബീബ്,ബഷീർ നെല്ലളം,അലി ബാഖവി,അബ്ദുൽ സലാം സഅദി, അഫ്സൽ കായംകുളം,നൗഫൽ പറക്കുന്ന് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെൻട്രൽ പബ്ലിക്കേഷൻ സെക്രട്ടറി സുബൈർ വേളൂർ സ്വാഗതവും അസിസ് കുട്ടോത്ത് നന്ദിയും പറഞ്ഞു.
![]()
