റിയാദ്:റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഇടപെണടമന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിദ്ധ്യക്ക് എ എം ആരിഫ് എം പി കത്തയച്ചു.കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ മൈത്രി വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയപ്പോൾ മൈത്രി രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് വിമാനസർവീസ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് മന്ത്രിക്ക് കത്തെഴുതിയത്.ഡിസംബർ ആദ്യ ആഴ്ചയിൽ നടക്കുന്ന പാര്‍ലമെന്റ് സെഷനില്‍ വിഷയം ഉന്നയിക്കും.നയതന്ത്ര തലത്തില്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം അതുപോലെ തന്നെ കന്യാകുമാരി എന്നിവടങ്ങളിൽ നിന്നുള്ള അനേകം പ്രവാസികൾ ഉള്ള റിയാദിൽ നിന്നും നേരിട്ടുള്ള വിമാന സർവീസിന്റെ ആവശ്യകത എം പി വ്യോമയാന മന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
![]()
