ഒമാൻ :അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ഒമാൻ പൂർത്തിയാക്കി. ആകെ 34,126 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 31,064 ഒമാനികളും 3,062 പ്രവാസികളും ഉൾപ്പെടും. ഈ വർഷം ഹജ്ജിനുള്ള അപേക്ഷയ്ക്ക് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഒക്ടോബർ 22ന് ആയിരുന്നു രജിസ്ട്രേഷൻ നടപടികൾ തുടങ്ങുകയും നവംബർ ആറിന് നടപടികൾ അവസാനിക്കുകയും ചെയ്തു.
![]()
