ദോഹ:സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തന സന്നദ്ധത ഉറപ്പാക്കാന്‍ ഒരുങ്ങി ഖത്തർ. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘വത്തന്‍’ സുരക്ഷാ പരിശീലനത്തിന് നവംബര്‍ ആറിന് തുടക്കമാകും. നവംബര്‍ ആറ് മുതല്‍ എട്ട് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിശീലനം നടക്കുക. ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലായിരിക്കും പരിശീലനം നടക്കുന്നത്.രാജ്യത്ത് നടക്കുന്ന വന്‍കിട കായിക പരിപാടികളിലെ സാധാരണവും അടിയന്തരവുമായ സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ വകുപ്പുകളുടെ സന്നദ്ധത പരിശോധിക്കുകയാണ് വത്തന്‍ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
![]()
