കോഴിക്കോട്:ആകാംഷയുടെ മുൾമുനയൊടിച്ചു സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലന്ന് ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ഷണിച്ചതിനു നന്ദി പറഞ്ഞു കുഞ്ഞാലികുട്ടിയാണ് പാർട്ടി നിലപാട് മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
ലീഗ് യു.ഡി.എഫിന്റെ ഭാഗമായതിനാലാണ് കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കാത്തത്.മുന്നണിയുടെ അന്തസ്സത്തക്ക് ചേരാത്ത പ്രവർത്തനം ലീഗിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകില്ലന്ന് ലീഗ് ദേശീയ ജനറൽ സെക്രടറി പറഞ്ഞു.
ഇടതിനൊപ്പം ചേരുന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലന്നും എല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും മുസ്ലിം ലീഗ് നേതാവ് ഇ റ്റി മുഹമ്മദ് ബഷീർ പറഞ്ഞു.
മുസ്ലിം ലീഗ് പോകുമെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിട്ടില്ലന്നും ക്ഷണിച്ച ആളുകൾക്ക് തലക്ക് സുഖമില്ലന്നും കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു
![]()
