റിയാദ്:കെ എം സി സി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിൻ അൽഖർജ് സെൻട്രൽ കമ്മിറ്റി തല ഉത്ഘാടനം അൽദോസരി പോളി ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാസറിന് അംഗത്വം നൽകിക്കൊണ്ട് അൽഖർജ് കെ എം സി സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ജലീൽ സാഹിബ് കരിമ്പിൽ നിർവ്വഹിച്ചു.
വർക്കിംഗ് പ്രസിഡന്റ് അബ്ദുറഹ്മാൻ പറപ്പൂർ,ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി,ട്രഷറർ അഷ്റഫ് കല്ലൂർ,ജോയിന്റ് സെക്രട്ടറി ഇഖ്ബാൽ അരീക്കാടൻ,ഇഖ്ബാൽ ചേരനാണ്ടി,ഫസൽ ബീമാപള്ളി, നൗഷാദ് കല്യാൺതൊടി, സലീം മാണിതൊടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഡിസംബർ 15 നാണ് അംഗത്വ കാമ്പയിൻ അവസാനിക്കുക.അംഗത്വം പുതുക്കാനും പുതിയ അംഗത്വം എടുക്കാനും അതാത് ഏരിയ കമ്മിറ്റികളുമായി ഉടൻ ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിച്ചു.വിവിധ സ്ഥലങ്ങളിൽ ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം.
അൽഖർജ് ടൗൺ : സിദീഖ് പാങ്ങ് : +966 53 287 4612
ഫൈസലിയ : അബ്ദുറഹ്മാൻ പറപ്പൂർ : +966 50 144 5243
ഫർസാൻ : ഇസ്മായിൽ കരിപ്പൂർ :+966 50 939 7757
ഹയാതം : ഷാഫി പറമ്പൻ: +966 54 370 1507
സഹന : റാഷിദ് കാപ്പുങ്ങൽ :+966 53 436 6179
ഹോത്ത : സിറാജ് മുക്കം: +966 50 848 7383
ഹരീഖ് : ഹംസ ഡാനിഷ് : +966 53 068 7800
![]()
