മനാമ:കായംകുളം പ്രവാസി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി
നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
ബഹ്റൈനിലെ അൽറാബിഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം ആളുകൾ മെഡിക്കൽ ചെക്കപ്പിന് വിധേയരാകുകയും ഡോക്ടർ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു.ക്യാമ്പിൽ പങ്കെടുത്തവർക്ക് ഗൈനക്കോളജിസ്റ്റ്,പീഡിയാട്രീഷൻ,ഫിസിയോതെറാപ്പിസ്റ്റ്, ഓഫ്ത്താമോളജി എന്നീ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.40 ഓളം പേർ കണ്ണ് പരിശോധന നടത്തി.ഒക്ടോബർ 27ന് വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ നടന്നക്യാമ്പിൽ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ
പ്രസിഡന്റ് ശാരദ അജിത് ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ,കുടുംബ സൗഹൃദ വേദി പ്രസിഡൻ്റ് ജേക്കബ് തേക്കുതോട്,കണ്ണൂർ സർഗ്ഗവേദി പ്രസിഡൻ്റ് അജിത് കുമാർ,കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ലാൽ കെയർ പ്രസിഡൻ്റ് ഫൈസൽ എഫ് എം, വോയിസ് ഓഫ് ആലപ്പിയുടെ പ്രസിഡൻറ് സിബിൻസലിം, ഹോസ്പിറ്റൽ ജനറൽ മാനേജർ സഫീൽ,ഹഫ്സൽ ഫർഹാൻ സാമൂഹിക പ്രവർത്തകരായ കെ ടി സലിം, മണിക്കുട്ടൻ,ബിജു ജോർജ്, അൻവർ നിലമ്പൂർ, ഹരീഷ് നായർ, അൻവർ ശൂരനാട്, കാത്തു സച്ചിദേവ്,അമൽ ദേവ്,സെയ്ദ് ലൈറ്റ് ഓഫ്കൈൻഡ്നസ്,ഹരീഷ് പികെ മെഡിക്കൽ ക്യാമ്പ് കൺവീനനർ അനസ് റഹിം,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ഉപഹാരം ജനറൽ മാനേജർ സഫീലിനും ഡോക്ടർ ബിജി റോസിനും നൽകി.ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡുകളും നൽകി.
ഗണേഷ് നമ്പൂതിരി,അരുൺ ആർ പിള്ള,ശ്യാം കൃഷ്ണൻ, ശംഭു സദാനന്ദൻ, അഷ്കർ, രാജേഷ് കുമാർ, ബിനു സുകുമാരൻ ഷൈജുമോൻ രാജൻ, ശരത്, ആദിത്യൻ, ഷൈനി അനിൽ, സുനി ഫിലിപ്പ്, ആരതി,പ്രീതി ശ്യാം,ശരണ്യ അരുൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ് നന്ദിയും പറഞ്ഞു
![]()
