റിയാദ്: റിയാദിലെ മഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഡി കെ മുരളീധരൻ(മുഖ്യ രക്ഷാധികാരി),സ്വാലിഹ് സി.കെ (പ്രസിഡന്റ്),ബഷീ൪ വല്ലാഞ്ചിറ(ജനറല്‍ സെക്രട്ടറി),ജംഷീദ് എ൯ ടി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
സഹ ഭാരവാഹികളായി വിനോദ് കൃഷ്ണ, മുഹമ്മദാലി എ( വൈസ് പ്രെസിഡന്റ്മാർ),നിസാ൪ ബാബു കെ.വി, മുഹ്സി൯ തലാപ്പില്‍(സെക്രട്ടറിമാർ),ജാഫ൪ വീമ്പൂ൪ (സ്പോർട്സ് കൺവീനർ),
ഷമീർ കാരാടൻ(മീഡിയ കൺവീനർ) എന്നിവരെയുന്ൻ തെരെഞ്ഞെടുത്തു.
വിനോദ് കൃഷ്ണ മു൯ ഭാരവാഹികളായ സാക്കി൪ പൂഴികുത്ത് ,അ൯സാ൪ അലി എ പി,മുരളി കീഴ് വീട്ടിൽ എന്നിവ൪ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അലവി പുതുശ്ശേരി,അബ്ദുല്‍ റസാഖ് നൊട്ടിത്തൊടി, ജാഫ൪ എപി, ഹസ്സ൯ പള്ളിക്കാടൻ,സലാം പയ്യനാട്, ഫീഖ് പുല്ലൂ൪ നാസ൪ വണ്ടൂ൪ എന്നിവ൪ സംസാരിച്ചു
![]()
