മക്ക: വിശുദ്ധ ഗേഹമായ മക്കയുടെ മിനാരങ്ങൾ ഇനി പുതിയ ചന്ദ്രകലകളാൽ പ്രശോഭിതമാകും. അവസാന മിനാരമായ അൽഫതഹ് കവാടത്തിൽ പുതിയ ചന്ദ്രക്കല സ്ഥാപിച്ചതോടെ മുഴുവൻ മിനാരങ്ങളും ചന്ദ്രകലകൾ കൊണ്ട് മനോഹരമായി. ആകെ 13 മിനാരങ്ങളാണ് ഹറമിലുള്ളത്. മിനാരത്തിന് 130 മീറ്ററിലേറെ നീളമുണ്ട്. ഓരോ മിനാരത്തിലും സ്ഥാപിക്കുന്ന ചന്ദ്രകലകൾ ഒൻപതു മീറ്റർ ഉയരത്തിലാണ്. 13 ചന്ദ്രകലകൾക്കും സ്വർണ്ണ നിറം കൂടി നൽകിയതോടെ തീർത്ഥാടകർക്ക് പുണ്യ ഗേഹം ഏറെ ആകർഷണീയമായ തീരും. ഇവയുടെ പണികൾ പൂർത്തിയായതായി ഇരുഹറം പരിപാലന ജനറൽ അതോറിറ്റി അറിയിച്ചു. ശക്തമായ കാലാവസ്ഥ വ്യതിയാനങ്ങളെ തരണം ചെയ്യുന്നതിനായി ചന്ദ്രകലകളുടെ ഉൾവശം ഇരുമ്പ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ശേഷം കാർബൻ ഫൈബർ ഉപയോഗിച്ച് മോടികൂട്ടിയിട്ടുണ്ട്.
![]()
