തിരുവനന്തപുരം : ഒരാഴ്ചത്തെ ‘കേരളീയം’ പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖമന്ത്രി പിണറായി വിജയൻ തിരിതെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, എം.എ.യൂസഫലി, രവി പിള്ള തുടങ്ങിയവർ വേദിയിലെത്തി. കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. 42 വേദികളിലായി നടക്കുന്ന കേരളീയത്തിൽ ഭാവി കേരളത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ബിസിനസ് മീറ്റുകൾ, ട്രേഡ് ഫെയർ, ഭക്ഷ്യമേള, ചലച്ചിത്രമേള, കലാപരിപാടികൾ എന്നിവ നടക്കും.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് 4ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ നിയമസഭാ പുരസ്കാരം എം.ടി.വാസുദേവൻ നായർക്കു മുഖ്യമന്ത്രി സമ്മാനിക്കും.
![]()
