റിയാദ്: റിയാദ് കെ എം സി സി കൊണ്ടോട്ടി മണ്ഡലം “തൻഷീത്ത്” ക്യാമ്പയിന്റെ ഭാഗമായി നടത്തിയ സ്പോർട്സ് മീറ്റ്-2023 പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി.
രാവിലെ 9:00 മണിക്ക് മീറ്റിൽ പഞ്ചായത്ത്,മുൻസിപ്പൽ പ്രധിനിധികൾ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിന് മണ്ഡലം പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂർ അദ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉത്ഖാടനം ചെയ്തു.
ചടങ്ങിൽ വെച്ച് ജില്ല കെഎംസിസിയുടെ “സ്കോർ” നടത്തിയ ഫുട്ബാൾ ടൂർണമെന്റ്ൽ മണ്ഡലം ടീമിന് വേണ്ടി കളിച്ച ടീം അംഗങ്ങളെ ആദരിച്ചു.യുദ്ധകെടുത്തി നേരിടുന്ന നമ്മുടെ സഹോദരങ്ങളായ ഫലസ്തീൻ ജനതയോടൊപ്പം ഐക്യദാർഢ്യം രേഖപ്പെടുത്തികൊണ്ട് സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി.കോയാമുഹാജി,ഉസ്മാനലി പാലത്തിങ്ങൽ,നാസർ മാങ്കാവ്,അസീസ് വെങ്കിട്ട,മുനീർ വാഴക്കാട്, ബഷീർ സിയാംകണ്ടം,ഫിറോസ് പള്ളിപ്പടി, തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.ഷറഫു പുളിക്കൽ സ്വാഗതവും ബഷീർ ചുള്ളിക്കോട് നന്ദിയും പറഞ്ഞു.
മണ്ഡലത്തിലെ മുഴുവൻ മുൻസിപ്പൽ,പഞ്ചായത്ത്കൾ തമ്മിൽനടന്ന വാശിയേറിയ കായികമത്സരഇനങ്ങളിൽ കൊണ്ടോട്ടി, പുളിക്കൽ, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ, ചെറുകാവ്, വാഴയൂർ പഞ്ചായത്തുകൾ തമ്മിൽ പരസ്പരം മത്സരിച്ചു.
ഫുട്ബാൾ ഫൈനൽ മത്സരത്തിൽ മുൻസിപ്പൽ ടീം കൊണ്ടോട്ടിയും ചീക്കോട് പഞ്ചായത്ത് ടീമും ഏറ്റുമുട്ടിയപ്പോൾ (3-0)ചീക്കോട് പഞ്ചായത്ത് ടീം കപ്പ് നേടി ജേതാക്കളായി.
ഗ്രൗണ്ടിൽ നടന്ന വ്യക്തിഗത ഷൂട്ടൗട്ട് മത്സരം പ്രവർത്തകർക്ക് പ്രത്യേകആവേശമായി.
ശേഷം നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ചെറുകാവ് പഞ്ചായത്ത് ടീം ജേതാക്കളും, ചീക്കോട് പഞ്ചായത്ത് ടീം റണ്ണർഅപ്പുമായി.
മീറ്റിൽ ബെസ്റ്റ്പ്ലയെറായി ആശിഫ് (ചീക്കോട്), ബെസ്റ്റ് ഗോൾ കീപ്പർ ഷഫീക്ക് മുണ്ടക്കൽ(ചീക്കോട്) തെരെഞ്ഞെടുക്കപ്പെട്ടു.
മീറ്റിൽ വെച്ച് ഫുഡ്ബോളിലും, വടംവലിയിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് ട്രോഫിയും മേഡലുകളും സമ്മാനിച്ചു.
സ്പോർട്സ് മീറ്റിന് ലത്തീഫ് കുറിയേടം, ലത്തീഫ് AK,റിയാസ് സിയാംകണ്ടം, ജാബിർ എടവണ്ണപാറ, ലിയാകത്ത് ചീക്കോട്,സമദ് ഓമാനൂർ,സൈദ് എളമരം,ഫസൽ കുമ്മാളി,
സൈദ് പെരിങ്ങാവ്,മുബാറക് പി എൻ,അബൂബക്കർ സിദ്ധീഖ് വാഴയൂർ,ഷഫീഖ് മുണ്ടക്കൽ,സലീം സിയാംകണ്ടം, ഹൈദർ ചീക്കോട്, ജാഫർ ഹുദവി,മുകലിസ് മുതുവല്ലൂർ, ഷകീബ് ഒളവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
