റിയാദ് : പത്തനംതിട്ട ജില്ലാ ഒ. ഐ. സി. സി യുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ. പി. സി. സി യുടെയും ഗ്ലോബൽ കമ്മിറ്റിയുടെയും നിർദ്ദേശപ്രകാരം മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി നിരീക്ഷകരായ അസ്കർ കണ്ണൂർ, നിഷാദ് ആലംകോട് എന്നിവർ നേതൃത്വം നൽകി.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ. കെ. തോമസ്(പ്രസിഡന്റ്), ബാബുകുട്ടി പത്തനംതിട്ട(ജനറൽ സെക്രട്ടറി), ജെയിൻ ജോഷുവാ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
റഷീദ് അബ്ദുൾ കരീം,തോമസ് രാജു ( വൈസ് പ്രസിഡന്റ്മാർ ),നന്ദകുമാർ കുളനട,ജോബിൻ,സുനിൽ വള്ളിക്കോട് (സെക്രട്ടറിമാർ ), ജോബി സോമൻ ( ജോയിന്റ് ട്രഷറർ ) എന്നിവരെ സഹഭാരവാഹികളായും തെരെഞ്ഞെടുത്തു.സെൻട്രൽ കമ്മിറ്റി ജനറൽ കൌൺസിൽ അംഗങ്ങലായി മുഹമ്മദ് ഖാൻ, സാജൻ കടമ്പാട്ട്, ജോബി എന്നിവരെയും ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായി ഉനൈസ് സലിം, ജോo കോന്നി, സന്തോഷ് നായർ, ബിജോയി, റോജി അടൂർ, അനൂപ് ആനിക്കാട്, സോളാമോൻ, ബിജു സക്കറിയ, ബിജു രാജൻ, സജി ഏഴംകുളം, ജോർജ്കുട്ടി, മാത്യു പന്തളം എന്നിവരെയും തെരെഞ്ഞെടുത്തു.
തോമസ് രാജു, ബാബുക്കുട്ടി എന്നിവർ തെരെഞ്ഞെടുപ്പ് കൺവെൻഷന് നേതൃത്വം നൽകി.
കെ. കെ. തോമസ് സ്വാഗതവും മുഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു.
![]()
