ഷാർജ :പ്രവാസി ലീഗൽ സെൽ ഷാർജ – അജ്മാൻ ചാപ്റ്റർ രൂപീകരിച്ചു.
പ്രവാസി ലീഗൽ സെൽ ഇന്റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂരിന്റെ അധ്യക്ഷതയിൽ ദുബായ് മുഹ്സിന കാലിക്കറ്റ് ഹൗസിൽ വച്ച് നടന്ന യോഗത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഹാജറാബി വലിയകത്ത്(പ്രസിഡന്റ്),അജിത അനീഷ്(വൈസ് പ്രസിഡന്റ്),അൽ നിഷാജ് ഷാഹുൽ( ജനറൽ സെക്രട്ടറി),അഡ്വ. ബിന്ദു അരുൺ(സെക്രട്ടറി),ഷെരിഫ്,ഷാനവാസ്(ജോ.സെക്രട്ടറി),അലി മുഹമ്മദ്, ട്രഷറർ സാലിഹ്
(എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്) എന്നിവരെ തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുത്ത കമ്മിറ്റി ഭാരവാഹികൾ പ്രവാസി ലീഗൽ സെൽ ഷാർജ അജ്മാൻ ചാപ്റ്ററിന്റെ പ്രവർത്തങ്ങൾക്കു ഏറെ മുതൽകൂട്ടാവുമെന്നു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ) ഓൺലൈനിലൂടെ പ്രോഗ്രാം ഉൽഘാടനം ചെയ്തു സംസാരിക്കവേ പറഞ്ഞു
![]()
