റിയാദ്: ഫിഫ 2034 ഫുട്ബാൾ ലോകകപ്പ് ആതിഥ്യത്തിനായി സൗദി അറേബ്യക്കൊപ്പം മത്സരിച്ച ആസ്ട്രേലിയ പിന്മാറിയതോടെ ലോകകപ്പ് വേദി സൗദി അറേബ്യ ആകും എന്ന കാര്യത്തിൽ തീരുമാനനമായി. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങൾ മത്സരരംഗത്ത് ഇല്ലെന്നു ആസ്ട്രേലിയ അറിയിച്ചത്. ഇതോടെ സൗദിയുടെ ലോകകപ്പ് വേദി എന്ന സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു. 2026 ലെ ഏഷ്യൻ വനിതാ കപ്പ്, 2029 ലെ ക്ലബ് ലോകകപ്പ് എന്നിവക്ക് ആതിഥ്യം വഹിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതുകൊണ്ടാണ് 2034 ലോകകപ്പ് ആതിഥ്യവേദി മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് ആസ്ട്രേലിയ അറിയിച്ചു. ഏഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പ് ഖത്തർ 2022ൽ ഗംഭീരമായി സംഘടിപ്പിച്ചത്തിനു പിന്നാലെ സൗദിയുടെ ലോകകപ്പ് ഏറെ ശ്രദ്ധിക്കപെടുമെന്നു ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ക്ലബ്ബ്കളുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ. 2026ൽ നടക്കുന്ന ലോകകപ്പ് യു.എസ്.എ, മെക്സികോ, കനഡ എന്നിവിടങ്ങളിലായാണ് നടക്കുക.
![]()
