റിയാദ്: ഒ.ഐ.സി.സി റിയാദ് തിരുവനന്തപുരം ജില്ല കമ്മറ്റിക്ക് പുതിയ നേതൃത്വം.മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതു സമ്മേളനം ഐക്യകണ്ഠേന പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട് കുന്ന് തുടങ്ങിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്.വിൻസെന്റ് കെ. ജോർജ്ജ് (പ്രസിഡന്റ്), റാസി കോരാണി (ജന: സെക്ര), സുധീർ കൊക്കര (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
അൻസാർ അബ്ദുൽ സത്താർ, അൻസാർ വർക്കല (വൈസ് പ്രസിഡന്റ്മാർ),
മാഹീൻ കണിയാപുരം, റിയാസ് തെന്നൂർ (സെക്രടറിമാർ), സെൻട്രൽ കൗണ്‍സിൽ അംഗങ്ങളായി അഡ്വ. എൽ.കെ.അജിത്ത്, ഷാജഹാൻ കല്ലമ്പലം, റഫീക്ക് വെമ്പായം, സഫീർ ബുർഹാൻ, നിഷാദ് ആലംകോട്, സജീർ പൂന്തുറ, നാസർ കല്ലറ, ഭദ്രൻ എന്നിവരും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി രവി കാരക്കോണം, ഷാൻ പള്ളിപ്പുറം, ദാവൂദ്, സേതുനാഥ്, നിസ്സാം, ഷമീർ പച്ചക്കാട്, ലത്തീഫ് കല്ലോട്, രാജശേഖരൻ, ഷിറാസ് പറമ്പിപാലം, സക്കീർ ഹുസ്സെൻ, സുധി ഭദ്രൻ എന്നിവരെയും തെരരഞ്ഞെടുത്തു.
രാജ്യതാല്പര്യത്തോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കരുത്തുറ്റതാക്കുന്ന പ്രവർത്തനങ്ങൾക്കായി ഒരുമയോടെ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് വിൻസന്റ് കെ. ജോർജ്ജ് പറഞ്ഞു.
![]()
