ജിദ്ദ: മൂന്ന് പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പഴേരി മരക്കാർ ഹാജിക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ബൈത്തു താമിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ മരക്കാർ ഹാജിയുടെ സ്പോൺസറായ സുൽത്താൻ അൽ സൊബിഹി യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്തു.സഹപ്രവർത്തകർ
ചേർന്ന് മരക്കാർ ഹാജിയുടെ ഫോട്ടോ പതിച്ചുള്ള കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. മുഹ്മിൻ,സാലിം,ആവദ്,ഇഹാബ്,യാസർ,വജ്ദി എന്നിവർ ആശംസകൾ നേർന്നു.അഷ്റഫ് കുന്നുമ്മൽ സ്വാഗതവും പറമ്പൻ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു
![]()
