മനാമ: പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ, ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലിൽ വച്ച് ഒക്ടോബർ 27 വെള്ളിയാഴ്ച്ച മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽപരം രക്തദാതാക്കൾ പങ്കെടുത്ത ചടങ്ങ് തൻറെ ഇരുപത്തഞ്ചാം രക്തദാനം നടത്തിയ പാലക്കാടു പ്രവാസി അസോസിയേഷൻ അംഗം ഇടത്തൊടി ഭാസ്കരൻ നിർവഹിച്ചു.
ധന്യ വിനയൻ,കൺവീനെർമാരായ സതീഷ്,അബ്ദുൽ ഹക്കിം എന്നിവർ നിയന്ത്രിച്ചു. രക്ഷാധികാരികളായ സി.ജയശങ്കർ, ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ എന്നിവർ ആശംസിച്ചു. ബ്ലഡ് ഡോണർസ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ ടി സലിം മറ്റു ഭാരവാഹികളായ റോജി ജോൺ, ഫിലിപ്പ് വർഗീസ്, സുരേഷ് പുത്തൻവിളയിൽ, ജിബിൻ, നിതിൻ, അസീസ് പള്ളം, ഗിരീഷ്, രേഷ്മ സലീന, ഫാത്തിമ, പ്രവീഷ് തുടങ്ങിയവരും പങ്കെടുത്തു.
![]()
